പട്ടാമ്പി : വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപക്സ് 28-ാമത് വാർഷികസമ്മേളനവും ബിരുദദാനവും17-ന് ആരംഭിക്കും. 20 വരെ നീണ്ടുനിൽക്കുന്ന പരിപാടി ദാറുന്നജാത്ത് കാമ്പസിൽ നടക്കും. ആത്മീയസംഗമം, സാംസ്കാരികസമ്മേളനം, ബിരുദദാനം, നുസ്റ കുടുംബസംഗമം, മതപ്രഭാഷണം തുടങ്ങിയവ നടക്കും.
16-ന് വൈകീട്ട് നാലിന് വിളംബരയാത്ര, 17-ന് രാവിലെ 10-ന് സിയാറത്ത്, നാല് മണിക്ക് പതാക ഉയർത്തൽ, ഏഴിന് ഉദ്ഘാടന സമ്മേളനം എന്നിവ നടക്കും. പാണക്കാട് സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് പി.കെ. ആറ്റക്കോയ തങ്ങൾ അധ്യക്ഷനാവും. അഹമ്മദ് കബീർ ബാഖവി മുഖ്യപ്രഭാഷണം നടത്തും. 18-ന് രാവിലെ 10-ന് നുസ്റ കുടുംബസംഗമം പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇ.കെ. മുഹമ്മദ് കുട്ടി മുസ്‌ലിയാർ അധ്യക്ഷനാവും.
അൻവർ മുഹിയുദ്ധീൻ ആലുവ മുഖ്യപ്രഭാഷണം നടത്തും.
വൈകീട്ട് ഏഴിന് വി.കെ. ശ്രീകണ്ഠൻ എം.പി. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. 19-ന് വൈകീട്ട് ഏഴിന് നടക്കുന്ന ആത്മീയസംഗമം അത്തിപ്പറ്റ വാഹിദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.
20-ന് രാവിലെ 10-ന് അലുംനി മീറ്റ്, വൈകീട്ട് മൂന്നിന് സ്ഥാനവസ്ത്ര വിതരണം, ഏഴിന് ബിരുദദാന സമാപനസമ്മേളനം എന്നിവ നടക്കും. ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..