• പെരുമുടിയൂർ ദേശപ്പാനയ്ക്ക് മുന്നോടിയായി നടന്ന പാന കുറിക്കൽ ചടങ്ങ്
പട്ടാമ്പി : സോമയാഗത്തിന് വേദിയായ പട്ടാമ്പി പെരുമുടിയൂരിൽ വെള്ളിയാഴ്ച ദേശപ്പാനയ്ക്ക് തുടക്കമാവും. 19, 20, 21 തീയതികളിലായാണ് ദേശപ്പാന നടക്കുക.
ഭദ്രകാളിക്ഷേത്രവുമായി ബന്ധപ്പെട്ട് താത്കാലിക പന്തലിൽ ദേവീപ്രീതിക്കായി വ്രതനിഷ്ഠയോടെ നടത്തുന്ന അനുഷ്ഠാന കലയാണ് പാന. നെടുങ്ങനാട്ട് മുത്തശ്ശിയാർ ഭഗവതിക്ക് പെരുമുടിയൂർ ദേശം നടത്തുന്ന വഴിപാടായിട്ടാണ് ദേശപ്പാന നടത്തുന്നത്.
19-ന് വൈകീട്ട് അഞ്ചുമണിക്ക് നടക്കുന്ന മാതൃസമ്മേളനത്തിൽ പ്രൊഫ. ഡോ. പി. ഇന്ദിര അധ്യക്ഷയാവും. തിരുവനന്തപുരം സംസ്കൃത കോളേജ് പ്രൊഫസർ വി.ടി. ലക്ഷ്മി വിജയൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന്, അഞ്ഞൂറോളം പേർ അണിനിരക്കുന്ന മെഗാ തിരുവാതിരക്കളി അരങ്ങേറും.
20-ന് വൈകീട്ട് ആറുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ഉദ്ഘാടനംചെയ്യും. സ്വാമി ഉദിത് ചൈതന്യ മുഖ്യപ്രഭാഷണം നടത്തും. കൊച്ചിൻ ദേവസ്വം ബോർഡ് മുൻപ്രസിഡന്റും സിനിമാ താരവുമായ ടി.ജി. രവി മുഖ്യാതിഥിയാവും. തുടർന്ന്, നാടൻപാട്ട് അരങ്ങേറും. 21-ന് രാവിലെ പാന കൂറയിടൽ, പാന അറിയിക്കൽ, ദേശസദ്യ, പാനപിടിത്തം, എഴുന്നള്ളിപ്പ് എന്നിവ നടക്കും.
വൈകീട്ട് 6.30-ന് ഹരിപ്പാട് രാധേയം ഭജൻസ് അവതരിപ്പിക്കുന്ന ഭജനാമൃതവും രാത്രി ഒമ്പതിന് മാർഗി രഹിത കൃഷ്ണദാസ്, മാർഗി ശോഭിത കൃഷ്ണദാസ് എന്നിവർ അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പകയും നടക്കും. ദേശപ്പാനയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് മൂന്നുദിവസവും അന്നദാനം നടത്തുമെന്നും സംഘാടക സമിതി ഭാരവാഹികളായ പി. മനോജ്, ജനറൽ സെക്രട്ടറി വി.പി. രവീന്ദ്രൻ, സെക്രട്ടറി അനി, വൈസ്‌പ്രസിഡന്റ് യു.പി. രഞ്ജിത്കുമാർ എന്നിവർ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..