പട്ടാമ്പി : വലിച്ചെറിയൽമുക്ത നഗരസഭയാവാൻ ഒരുങ്ങുകയാണ് പട്ടാമ്പി. ഇതിന്റെഭാഗമായി എല്ലാ വീടുകളിൽനിന്നും അജൈവമാലിന്യമായ ചെരിപ്പ്, ചില്ലുകുപ്പികൾ, ബാഗുകൾ, ഇ-മാലിന്യം തുടങ്ങിയവ ശേഖരിക്കും. ഹരിതകർമസേന മാസത്തിലൊരിക്കൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുവരുന്നുണ്ട്. ഇതിനുപുറമെയാണ് മൂന്നുമാസത്തിലൊരിക്കൽ അജൈവമാലിന്യം ശേഖരിക്കുകയെന്ന് നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി. ഷാജി തുടങ്ങിയവരറിയിച്ചു.
ഓരോവാർഡുകളിലും മൂന്നുകേന്ദ്രങ്ങളിലാണ് മാലിന്യം ശേഖരിക്കുക. ഹരിതകർമസേനയ്ക്ക് കൈമാറി യൂസർഫീ നൽകണമെന്നും അധികൃതർ പറഞ്ഞു. 18 മുതൽ മാലിന്യശേഖരണം തുടങ്ങും. ഒരുദിവസം അഞ്ച് വാർഡുകളിലാണ് ശേഖരണം നടക്കുക. ഇത്തരത്തിൽ ശേഖരിക്കുന്നവ നഗരസഭാ മാലിന്യസംസ്കരണ പ്ലാന്റിലെത്തിച്ച് സർക്കാർ അംഗീകൃത ഏജൻസിക്ക് സംസ്കരണത്തിനായി കൈമാറും. ജൂൺ അഞ്ചിന് പരിസ്ഥിതിദിനത്തിൽ വലിച്ചെറിയൽമുക്ത നഗരസഭാ പ്രഖ്യാപനവും നടക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..