പട്ടാമ്പി : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനദ്രോഹ സർക്കാരുകളായെന്ന് ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് പട്ടാമ്പി നിയോജകമണ്ഡലം കമ്മിറ്റി സമരത്തെരുവ് സംഘടിപ്പിക്കും. 30-ന് രാവിലെ 10 മുതൽ വൈകീട്ട് ആറുവരെ കൊപ്പം സെന്ററിലാണ് സമരം നടക്കുക. ഇതുസംബന്ധിച്ച് ചേർന്ന നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രവർത്തകസമിതി യോഗം മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് ഇ. മുസ്തഫ ഉദ്ഘാടനം ചെയ്തു.
എം.കെ. മുഷ്താഖ് അധ്യക്ഷനായി. യൂത്ത് ലീഗ് നേതാക്കളായ പി.എം. മുസ്തഫ തങ്ങൾ, റിയാസ് നാലകത്ത്, നൗഷാദ് വെള്ളോപ്പാടം, കെ.എ. റഷീദ്, കെ.എം. മുജീബുദ്ദീൻ, അലി അസ്‌കർ, സമദ്, പി.കെ.എം. ഷെഫീഖ്, ഇസ്മായിൽ വിളയൂർ തുടങ്ങിയവർ സംസാരിച്ചു.
ചാലിശ്ശേരി-പട്ടാമ്പി പാതയിൽ അപകടങ്ങൾ
കൂറ്റനാട് : ചാലിശ്ശേരിക്കും കൂറ്റനാടിനുമിടയിലുള്ള ന്യൂ ബസാറിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു. ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്. അപകടത്തിൽ ഓട്ടോറിക്ഷാ യാത്രക്കാരായ കൂടല്ലൂർ സ്വദേശികളായ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. കാറിലെ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിന്റെയും ഓട്ടോറിക്ഷയുടെയും മുൻഭാഗം തകർന്നു.
വ്യാഴാഴ്ച അഞ്ചുമണിയോടെ കൂറ്റനാട് സെന്ററിലും അപകടമുണ്ടായി.സ്വകാര്യ ബസും കാറുമാണ് കൂട്ടിയിടിച്ചത്. പട്ടാമ്പിയിൽനിന്ന് കൂറ്റനാട്ടേക്ക് അമിത വേഗത്തിൽ വരികയായിരുന്ന കാർ യാത്രക്കാരെ ഇറക്കാനായി നിർത്തിയിട്ട ബസിൽ ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം ഭാഗികമായും ചില്ലുകൾ പൂർണമായും തകർന്നു. ആർക്കും പരിക്കില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..