പട്ടാമ്പി : ഓങ്ങല്ലൂർ ചിറ്റാങ്ങല്ലൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ഭാഗവതസപ്താഹ യജ്ഞവും സുദർശനമന്ത്ര സമൂഹഹവനവും 21 മുതൽ 28 വരെ നടക്കും. എച്ച്.എച്ച്. പ്രഭാകരാനന്ദ സരസ്വതി, പുരളിപ്പുറം നീലകണ്ഠൻ നമ്പൂതിരി എന്നിവരാണ് യജ്ഞാചാര്യന്മാർ. 21-ന് വൈകീട്ട് 5.30-ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി യജ്ഞദീപ പ്രോജ്ജ്വലനം നടത്തും.
ട്രസ്റ്റി ശ്രീധരൻ നമ്പൂതിരി അധ്യക്ഷനാവും. മലബാർ ദേവസ്വം ബോർഡ് എക്‌സിക്യുട്ടിവ് ഓഫീസർ കെ. ദിനേശൻ മുഖ്യാതിഥിയാവും. സപ്താഹയജ്ഞത്തിന്റെ ഭാഗമായി 22-ന് വൈകീട്ട് ആറിന് വിദ്യാഗോപാലമന്ത്രാർച്ചന, 6.30-ന് സംഗീതസന്ധ്യ, 23-ന് വൈകീട്ട് ആറിന് സർവൈശ്വര്യപൂജ, 6.30-ന് നൃത്താവതരണം, 24-ന് വൈകീട്ട് ഏഴിന് സംഗീതസദസ്, 25-ന് വൈകീട്ട് 6.30-ന് ചാക്യാർകൂത്ത്, 26-ന് വൈകീട്ട് 6.30-ന് കൈകൊട്ടിക്കളി, 27-ന് വൈകീട്ട് 6.30-ന് ഭക്തിപ്രഭാഷണം എന്നിവയുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..