യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളന ഭാഗമായി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവർ നയിക്കുന്ന ഛായാചിത്ര ജാഥയ്ക്ക് പട്ടാമ്പിയിൽ നൽകിയ സ്വീകരണം ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
പട്ടാമ്പി :യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനഭാഗമായി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജിൽ മാക്കുറ്റി, റിയാസ് മുക്കോളി എന്നിവർ നയിക്കുന്ന ഛായാചിത്ര ജാഥയ്ക്ക് ജില്ലാ അതിർത്തിയായ പുലാമന്തോളിൽ സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു, ജാഥാ ക്യാപ്റ്റൻമാർക്ക് ഹാരാർപ്പണം നടത്തി സ്വീകരിച്ചു.
മുൻ എം.എൽ.എ. സി.പി. മുഹമ്മദ്, നിയോജകമണ്ഡലം പ്രസിഡന്റ് ജയശങ്കർ കൊട്ടാരത്തിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ഫാറൂക്ക് എന്നിവർ സന്നിഹിതരായി. തുടർന്ന്, പട്ടാമ്പിയിൽ നടന്ന ജില്ലാ സ്വീകരണയോഗം, ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എച്ച്. ഫിറോസ് ബാബു അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻമാർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഒ.കെ. ഫാറൂഖ്, ജോമോൻ, ദുൽകിഫ്, ജംസീർ, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജയശങ്കർ കൊട്ടാരത്തിൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ കെ.ആർ. നാരായണസ്വാമി, രാമദാസ്, ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കമ്മുക്കുട്ടി എടത്തോൾ, പി.കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
കൂറ്റനാട് സെൻററിലും യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനോജ് കണ്ടലായിൽ അധ്യക്ഷനായി. കെ.പിസി.സി. നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രൻ സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ഭാരവാഹികളായ ഇ.പി. രാജീവ്, ഒ.കെ. ഫാറൂഖ്, ജംസീർ മുണ്ടറോട്ട്, ഡി.സി.സി. ഭാരവാഹികളായ സി.എച്ച്. ഷൗക്കത്തലി, പി. മാധവദാസ്, പി. ബാലൻ, ബാബു നാസർ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..