വലിച്ചെറിയൽ മുക്ത നഗരസഭയെന്ന കാമ്പയിന്റെ ഭാഗമായി പട്ടാമ്പി നഗരസഭ സംഘടിപ്പിച്ച ഉറവിടമാലിന്യോപാധികൾ പരിചയപ്പെടുത്തുന്നതിനുള്ള പ്രദർശനമേള നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
പട്ടാമ്പി : പട്ടാമ്പിയിൽ ഉറവിടമാലിന്യോപാധികൾ പരിചയപ്പെടുത്തുന്നതിനുള്ള പ്രദർശനമേള സംഘടിപ്പിച്ചു. കേരളത്തിലെ പ്രമുഖ ഉറവിട മാലിന്യസംസ്കരണോപാധികളുടെ ഉത്പാദകർ ഈ മേളയിൽ പങ്കെടുത്തു. നഗരത്തിലെ വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകളും കുടുംബശ്രീയും വ്യാപാരിവ്യവസായികളും പൊതുജനങ്ങളും പ്രദർശനമേളയിൽ പങ്കാളികളായി.
പ്രദർശനപരിപാടി നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.പി. ഷാജി അധ്യക്ഷനായി. സ്ഥിരംസമിതിയധ്യക്ഷരായ കെ.ടി. റുക്കിയ, പി. വിജയകുമാർ, പി.കെ. കവിത, എൻ. രാജൻ, കൗൺസിലർമാരായ എ. സുരേഷ്, സി.എ. സാജിത്ത്, പി. ഷബ്ന, ശ്രീനിവാസൻ, പി.കെ. മഹേഷ്, നഗരസഭാസെക്രട്ടറി ബെസ്സി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..