പുതുക്കോട് : സർവജന ഹയർസെക്കൻഡറിസ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ രേഖകളുമായി ചൊവ്വാഴ്ച ഒമ്പതിന് സ്‌കൂളിലെത്തണം. ഫോൺ: 9495761293.
കുഴൽമന്ദം : ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.എ. നാച്ചുറൽ സയൻസ്, ഹിന്ദി, ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ബുധനാഴ്ച 11 ന്.
കുനിശ്ശേരി : കുനിശ്ശേരി ഗവ. ഹയർസെക്കൻഡറിസ്‌കൂൾ ഹൈസ്‌കൂൾവിഭാഗം മലയാളം, കണക്ക് വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച 29-ന് രണ്ടിന് സ്‌കൂൾ ഓഫീസിൽ.
പൂർവവിദ്യാർഥി സംഗമം
വണ്ടാഴി : സി.വി.എം.എച്ച്.എസ്.എസ്സിലെ 1997 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർഥികളുടെ സംഗമം ഞായറാഴ്ച രാവിലെ 10-ന് സ്‌കൂളിൽ നടക്കും. ഫോൺ: 9061237355, 9447662705.
സീറ്റൊഴിവ്
കിഴക്കഞ്ചേരി : മൂലങ്കോട് ശോഭ ഐക്കൺ എച്ച്.എസ്.എസ്സിൽ കോമേഴ്‌സ് ഗ്രൂപ്പിൽ രണ്ട് സീറ്റൊഴിവുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ചവിജയം നേടിയ കുട്ടികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ തിങ്കളാഴ്ച ഓഫീസുമായി ബന്ധപ്പെടണം.
ഫുട്‌ബോൾ അക്കാദമി തിരഞ്ഞെടുപ്പ്
വടക്കഞ്ചേരി : ശ്രീരാമകൃഷ്ണ ഫുട്‌ബോൾ അക്കാദമിയുടെ സൗജന്യ റെസിഡൻഷ്യൽ ബാച്ചിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച എട്ടിന് വടക്കഞ്ചേരി ആമക്കുളം മൈതാനിയിൽ നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിദ്യാഭ്യാസം, താമസം, പരീശീലനം എന്നിവ സൗജന്യമാണ്. ഫോൺ: 9446142412.
ഓഫീസ് മാറ്റുന്നു
ചിറ്റൂർ : ഇലക്‌ട്രിക്കൽ സെക്ഷൻ ഓഫീസ് ജൂൺ ഒന്നുമുതൽ പുതിയ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കും. ഇപ്പോഴത്തെ ഓഫീസ് സ്ഥിതിചെയ്യുന്നതിന്റെ സമീപത്തേക്കാണ് മാറ്റുന്നത്. വേപ്പിൻചുവട് ജങ്ഷന് സമീപമായതിനാൽ പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്ത് നിവാസികൾക്ക് സൗകര്യപ്രദമായ സ്ഥലമാണിതെന്ന് വൈദ്യുതിബോർഡ് അധികൃതർ അറിയിച്ചു.
രൂപമാറ്റം അറിയിക്കണം
ആലത്തൂർ : ഗ്രാമപ്പഞ്ചായത്തോഫീസിൽനിന്ന് കെട്ടിടത്തിന് നമ്പറിട്ട് നികുതി നിശ്ചയിച്ചശേഷം കെട്ടിടത്തിന് മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ ഗ്രാമപ്പഞ്ചായത്തോഫീസിൽ 31-ന് മുമ്പ് അറിയിക്കണം.
തറവിസ്തീർണത്തിലുണ്ടായ മാറ്റം, പുതുക്കിപ്പണിയൽ, ഉപയോഗക്രമം മാറ്റൽ എന്നിവ അറിയിക്കാത്തപക്ഷം ഗ്രാമപ്പഞ്ചായത്തുകൾ പിഴചുമത്തും.
എഫ്.ടി.എം. ഒഴിവ്
പാലക്കാട് : എലപ്പുള്ളി ഗവ. എ.പി.എച്ച്.എസ്. സ്കൂളിൽ ൈഹസ്കൂൾ വിഭാഗത്തിൽ എഫ്.ടി.എമ്മിന്റെ ഒരു താത്‌കാലിക ഒഴിവുണ്ട്. 30-ന് ഉച്ചയ്ക്ക് രണ്ടിനാണ് കൂടിക്കാഴ്ച.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..