പഠനം ഉപേക്ഷിച്ച അതിഥിത്തൊഴിലാളികളുടെ കുട്ടികളെ തിരികെ സ്‌കൂളുകളിൽ എത്തിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് മേയർ ദിനേശ് കുമാറും കോർപ്പറേഷൻ കമ്മിഷണർ പവൻകുമാറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തുന്നു
തിരുപ്പൂർ : സ്കൂൾ തുറക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ, പാതിവഴിയിൽ പഠനം ഉപേക്ഷിച്ച അതിഥിത്തൊഴിലാളികളുടെ കുട്ടികളെ തിരികെ സ്‌കൂളിലെത്തിക്കാൻ പദ്ധതിയുമായി തിരുപ്പൂർ കോർപ്പറേഷൻ. പദ്ധതിയുടെ ഭാഗമായി കോർപ്പറേഷൻ മേയർ ദിനേശ് കുമാറും കോർപ്പറേഷൻ കമ്മിഷണർ പവൻകുമാറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചനടത്തി.
തിരുപ്പൂർ നഗരത്തിലെ ആത്തുപ്പാളയം, വെങ്കമേട് പ്രദേശങ്ങളിൽമാത്രം അതിഥിത്തൊഴിലാളികളുടെ 84 കുട്ടികൾ സ്കൂളിൽ പോകുന്നില്ലെന്നാണ് കോർപ്പറേഷൻ അധികൃതർക്ക് ലഭിച്ച വിവരം. ഇവരുടെ മാതാപിതാക്കളുമായി ചർച്ചനടത്തി കുട്ടികളെ അടുത്തുള്ള സർക്കാർ സ്‌കൂളുകളിൽ ചേർക്കാൻ വിദ്യാഭ്യാസ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
നഗരത്തിലെ മറ്റുപ്രദേശങ്ങളിലുള്ള കുട്ടികളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇവരെയും സ്കൂളിലെത്തിക്കാനുള്ള സംവിധാനമേർപ്പെടുത്താൻ മേയർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഈ വർഷം എല്ലാ കോർപ്പറേഷൻ സ്‌കൂളുകളിലും പ്രഭാതഭക്ഷണം നൽകുന്നുണ്ട്. അതിഥിത്തൊഴിലാളികളിൽ സാമ്പത്തികമായി പ്രതിസന്ധിനേരിടുന്ന കുടുംബങ്ങൾക്ക് പദ്ധതി സഹായകരമാകും.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..