ജീവിതം ധർമാധിഷ്ഠിതമാകണം-നൊച്ചൂർ വെങ്കിട്ടരാമൻ


1 min read
Read later
Print
Share

Caption

പാലക്കാട് : ജീവിതം ധർമാധിഷ്ഠിതമാകണമെന്നും ആദിശങ്കരന്റെ ധർമപ്രചാരണത്തെ ജീവിതതപസ്യയാക്കി മാറ്റിയാൽ മാത്രമേ ധർമത്തെ പരിപോഷിപ്പിക്കാനാവുകയുള്ളൂവെന്നും നൊച്ചൂർ വെങ്കിട്ടരാമൻ.

കേരള ബ്രാഹ്മണസഭ സംസ്ഥാന സമിതി ഏർപ്പെടുത്തിയ ‘ധർമശ്രേഷ്ഠ’ പുരസ്കാര സമർപ്പണച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഭഗവദ്‌ഗീത ആരംഭിക്കുന്നത് ധർമത്തിലൂന്നിയാണ്. ഏത് പ്രവൃത്തിയാണെങ്കിലും നിത്യനിഷ്ഠ അനിവാര്യമാണ്.

ബ്രാഹ്മണത്വം സംരക്ഷിക്കുന്നതിലൂടെ മാത്രമേ വേദധർമം നിലനിർത്താനാവുകയുള്ളൂ. വേദപണ്ഡിതരെ ആദരിക്കുന്നതിലൂടെ വൈദികധർമം അഭിവൃദ്ധിപ്പെടുമെന്നും നൊച്ചൂർ വെങ്കിട്ടരാമൻ പറഞ്ഞു.

നൂറണി ശാരദാശങ്കര കല്യാണമണ്ഡപത്തിൽ നടന്ന ചടങ്ങിൽ സംസ്കൃതപണ്ഡിതൻ രമേശ് ദ്രാവിഡിന് നൊച്ചൂർ വെങ്കിട്ടരാമൻ ‘ധർമശ്രേഷ്ഠ’ പുരസ്കാരം നൽകി. കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമൻ അധ്യക്ഷനായി. ജില്ലാപ്രസിഡന്റ് എൻ.എ. ഗണേശൻ, സംസ്ഥാന ട്രഷറർ കെ.വി. വാസുദേവൻ, ദക്ഷിണമേഖലാ പ്രസിഡന്റ് കോദണ്ഡരാമയ്യർ, ഉത്തരമേഖലാ പ്രസിഡന്റ് എൻ.എസ്. സുന്ദരരാമൻ, എൻ.വി. വെങ്കിട്ടരാമൻ, വനിതാവിഭാഗം ജില്ലാപ്രസിഡന്റ് എൻ.വി. പുഷ്പ, എം.എൽ. കുമാർ, എം.ആർ. ഈശ്വരി, ഗാനകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..