28 കേരള എൻ.സി.സി. ബറ്റാലിയനിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ യൂണിറ്റിനുള്ള അംഗീകാരം പട്ടാമ്പി കോളേജിലെ എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഡോ. പി. അബ്ദു ഏറ്റുവാങ്ങുന്നു
പട്ടാമ്പി : 28 കേരള എൻ.സി.സി. ബറ്റാലിയനിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ യൂണിറ്റിനുള്ള അംഗീകാരം പട്ടാമ്പി കോളേജിലെ എൻ.സി.സി. യൂണിറ്റിന് ലഭിച്ചു. പത്തിരിപ്പാല മൗണ്ട് സീനയിൽ നടന്നുവരുന്ന സംയുക്ത വാർഷിക പരിശീലന ക്യാമ്പിന്റെ ഭാഗമായിനടന്ന അസോസിയേറ്റ് എൻ.സി.സി. ഓഫീസേഴ്സ് സമ്മേളനത്തിനാണ് ട്രോഫി വിതരണം നടന്നത്.
ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ ആഷിഷ് നോട്ടിയാൽ റോളിങ് ട്രോഫി സമ്മാനിച്ചു.
കോളേജിലെ എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ഡോ. പി. അബ്ദു ഏറ്റുവാങ്ങി. സുബേദാർ മേജർ എസ്. പ്രകാശം, മേജർ ഷറഫുദ്ദീൻ മുഹമ്മദ്, ക്യാപ്റ്റൻ സൈതലവി, ലഫ്റ്റനന്റുമാരായ ഡോ. വി. തൗഫീഖ് റഹ്മാൻ, പി. ഹംസ, കെ.പി. ഉമർ ഫാറൂഖ്, പി.പി. റഫീക്ക്, സി.ആർ. രാജേഷ്, സുബേദാർ പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..