678 സ്‌കൂൾ ബസുകൾ മോട്ടോർവാഹന വകുപ്പ് പരിശോധിച്ചു


1 min read
Read later
Print
Share

Caption

പാലക്കാട് : സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ജില്ലയിൽ 678 സ്‌കൂൾ ബസുകൾ മോട്ടോർവാഹന വകുപ്പ് പരിശോധിച്ചു. ഇത്രയും എണ്ണത്തിന് സുരക്ഷ പൂർത്തിയാക്കിയ സ്റ്റിക്കർ നൽകി. മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങൾ ഒരുക്കാത്തതിനാൽ 37-ഓളം വാഹനങ്ങൾക്ക് സുരക്ഷാസർട്ടിഫിക്കറ്റ് നൽകിയില്ല. ജില്ലയിലാകെ രണ്ടായിരത്തോളം സ്കൂൾ ബസുകളാണുള്ളത്.

ബുധനാഴ്ചയ്ക്കുള്ളിൽ പരിശോധന നടത്തി സ്റ്റിക്കർ സ്വീകരിക്കണമെന്ന് ആർ.ടി.ഒ. അറിയിച്ചു. സ്റ്റിക്കർ പതിപ്പിക്കാതെ നിരത്തിലിറങ്ങുന്നവക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും ആർ.ടി.ഒ. ടി.എം. ജേഴ്‌സൺ അറിയിച്ചു.

ജില്ലയിലെ താലൂക്കുതലത്തിലുള്ള ആർ.ടി.ഒ. ഓഫീസുകൾ മുഖേനയാണ് പരിശോധന നടക്കുന്നത്. പരമാവധി 50 കിലോമീറ്റർ വേഗത്തിലേ സഞ്ചരിക്കാവൂ. സ്‌കൂൾ ബസുകളിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികളാണെങ്കിൽ ഒരു സീറ്റിൽ രണ്ടുപേർക്ക് ഇരിക്കാം. കുട്ടികളെ നിർത്തിക്കൊണ്ടു പോകരുത്.

വാഹനത്തിന്റെ എല്ലാ വിവരങ്ങളും അടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം. കുട്ടികളുടെ രക്ഷിതാക്കളുടെ പേരും ഫോൺനമ്പറും ഉൾപ്പെടെയുള്ള വിവരങ്ങളും രജിസ്റ്ററിൽ സൂക്ഷിക്കണം. ഓൺ ഡ്യൂട്ടി ബോർഡ് വാഹനത്തിൽ പ്രദർശിപ്പിക്കണം. സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് വെള്ള നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റ്‌സും യൂണിഫോം നിർബന്ധമാണെന്നും ആർ.ടി.ഒ. പറഞ്ഞു.

ഡ്രൈവർമാർക്ക് പുറമേ ആയമാരും ബസിൽ ഉണ്ടായിരിക്കണം. നാനൂറോളം ഡ്രൈവർമാർക്ക് ഇതുവരെ പരിശീലനം നൽകി. ഇതുവരെ പരിശീലനം ലഭിക്കാത്ത ഡ്രൈവർമാർക്ക് ഉടൻ അതത് ആർ.ടി.ഒ.യ്ക്ക് കീഴിൽ പരിശീലനം നൽകുമെന്നും റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.എം. ജേഴ്‌സൺ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..