തിരുപ്പൂർ കളക്ടറേറ്റിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതിമാരെ പോലീസുകാർ സമാധാനിപ്പിച്ച് മാറ്റിക്കൊണ്ടുപോകുന്നു
തിരുപ്പൂർ : കുടുംബസ്വത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പറഞ്ഞ് കാഴ്ചപരിമിതിയുള്ള വ്യക്തിയും ഭാര്യയും തിരുപ്പൂർ കളക്ടറേറ്റിൽ ആത്മഹത്യാശ്രമം നടത്തി. തിരുപ്പൂർ പാണ്ഡ്യൻ നഗർ നിവാസിയായ സി. ശ്രീനിവാസൻ (67), രണ്ടാം ഭാര്യ തങ്കമണി (51) എന്നിവരാണ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.
തങ്കമണി ക്യാനിൽ കൊണ്ടുവന്ന മുഴുവൻ മണ്ണെണ്ണയും തന്റെയും ഭർത്താവിന്റെയും ദേഹത്ത് ഒഴിച്ചുകഴിഞ്ഞതിനുശേഷം മാത്രമാണ് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാർക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്.
ആദ്യം പതറിയ പോലീസുകാർ, വനിതാ ഹോം ഗാർഡുകളുടെ സഹായത്തോടെ ദമ്പതികളുടെ ആത്മഹത്യാശ്രമത്തെ വിഫലമാക്കുകയായിരുന്നു. എല്ലാ തിങ്കളാഴ്ചകളിലും കളക്ടറുടെ അധ്യക്ഷതയിൽ പരാതിപരിഹാര യോഗം നടക്കുന്നതിനാൽ രാവിലെ ഒമ്പത് മണി മുതൽ കളക്ടറേറ്റ് കവാടത്തിൽ പോലീസ് പരിശോധന നടത്താറുണ്ട്. രാവിലെ എട്ടുമണിക്ക് തന്നെ ദമ്പതിമാർ മണ്ണെണ്ണയുമായി ഇവിടേക്ക് പ്രവേശിച്ച് കാത്തിരിക്കുകയായിരുന്നു.
ശ്രീനിവാസന്റെ ആദ്യഭാര്യയും മകനും ചേർന്ന് 10 ഏക്കർ പൂർവികസ്വത്ത് തങ്ങൾക്കു വിഹിതം തരാതെ രേഖയിൽ കൃത്രിമം കാണിച്ച് സ്വന്തമാക്കുകയായിരുന്നുവെന്നാണ് തങ്കമണി പറയുന്നത്.
മൂന്ന് വർഷം മുൻപ് ശ്രീനിവാസന്റെ കാഴ്ചശക്തി പോയതിനുശേഷം സാമ്പത്തികസ്ഥിതി മോശമാണെന്ന് തങ്കമണി പറഞ്ഞു. റവന്യൂ, പോലീസ് ഉദ്യോഗസ്ഥർ പരാതി പരിശോധിക്കാമെന്ന് ഉറപ്പ് നൽകി ഇവരെ തിരിച്ചയച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..