വാൽപ്പാറ ബിർള ഫോൾസിൽ ഒഴുക്കിൽപ്പെട്ട യുവാവിനായി തിരച്ചിൽ നടത്തുന്ന അഗ്നിശമനസേനയും പോലീസും
വാൽപ്പാറ : വാൽപ്പാറയ്ക്കടുത്ത് ബിർള ഫോൾസിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി. കോയമ്പത്തൂർ സിങ്കാനല്ലൂർ വരദരാജപുരത്തെ സാജുവിന്റെ മകൻ സാഗറാണ് (22) ഒഴുക്കിൽപ്പെട്ടത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. സാഗറും കോയമ്പത്തൂർ ഇരുഗൂർ സ്വദേശിനിയായ 19 വയസ്സുള്ള സുഹൃത്തും കൂടിയാണ് വെള്ളച്ചാട്ടം കാണാൻ വന്നത്. സെൽഫി എടുക്കുന്നതിനിടയിൽ രണ്ടുപേരും വെള്ളത്തിലേക്ക് വീണു. പെൺകുട്ടി രക്ഷപ്പെട്ടു. സമീപത്ത് തേയില എടുക്കുകയായിരുന്ന തൊഴിലാളികളെ വിവരം അറിയിച്ചു. തുടർന്ന്, പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. വെള്ളത്തിന്റെ ഒഴുക്കും മഴയുംമൂലം രാത്രിയോടെ രക്ഷാപ്രവർത്തനം നിർത്തിവെച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..