പട്ടാമ്പി : ഗവ. സംസ്‌കൃത കോളേജിൽ കരിയർ ഗൈഡൻസ് സെല്ലും അറബിക് വകുപ്പും ചേർന്ന് നടത്തുന്ന യു.ജി.സി. നെറ്റ്, ജെ.ആർ.എഫ്. പരീക്ഷയ്ക്കുള്ള ത്രിദിന ക്രാഷ് കോഴ്‌സിന് തുടക്കമായി.
ജൂണിൽ നടക്കുന്ന പരീക്ഷയ്ക്ക്, മാനവിക-ഭാഷാവിഷയങ്ങളിലെ പൊതുവിഭാഗം പരീക്ഷയ്ക്കായി വ്യത്യസ്ത വിഷയങ്ങളിലാണ് പരിശീലനം നൽകുന്നത്.
സയൻസ് ബ്ലോക്കിലെ പുതിയ സെമിനാർ ഹാളിൽ നടക്കുന്ന കോഴ്‌സ് അഡീഷണൽ ഡയറക്ടർ ഓഫ് കോളേജിയേറ്റ് എജുക്കേഷൻ ഡോ. ജെ. സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. സി.ഡി. ദിലീപ് അധ്യക്ഷനായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. ടി. സുബാഷ്, മുൻ പ്രിൻസിപ്പൽ ഡോ. സജി സ്റ്റീഫൻ, വൈസ് പ്രിൻസിപ്പൽ പി.കെ. പ്രസന്ന, അറബിക് വിഭാഗം മേധാവി ഡോ. പി. അബ്ദു, ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ഡോ. വി. അബ്ദുൾ റഷീദ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കരിയർ ഗൈഡൻസ് കൺവീനർ സി.കെ. ബിജു തുടങ്ങിയവർ സംസാരിച്ചു.
അറബിക് വകുപ്പ് ഫാക്കൽറ്റിയും കരിയർ ഗൈഡൻസ് സെൽ കൺവീനറുമായ ഡോ. വി.എം. ഉമ്മറാണ് ക്ലാസ് നയിക്കുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..