എൽ.കെ.ജി.യിൽ പോകുന്ന സഹോദരങ്ങളായ ഘനശ്യാം, ധനലക്ഷ്മി, ശ്യാംദേവ് എന്നിവർ
കൂറ്റനാട് : തൃത്താല ഉപജില്ലയിൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ ഇട്ടോണം എ.എൽ.പി. സ്കൂളിൽ ആദ്യക്ഷരം കുറിക്കാൻ ഇത്തവണ സഹോദരങ്ങളായ മൂന്നുപേർ. ഇട്ടോണം തെക്കേപുരയ്ക്കൽ വീട്ടിൽ രവീന്ദ്രന്റെയും പ്രീതയുടെയും മക്കളായ ഘനശ്യാം, ധനലക്ഷ്മി, ശ്യാംദേവ് എന്നിവരാണ് മുൻകൂറായി എല്ലാ തയ്യാറെടുപ്പുമായി അണിഞ്ഞൊരുങ്ങിയുള്ളത്.
ജൂൺ ഒന്നിന് സ്കൂളിലേക്ക് പ്രവേശിക്കുന്ന നാലുവയസ്സുള്ള മൂന്നുപേരും എൽ.കെ.ജി.യിലേക്കാണ് പ്രവേശനം നേടിയിട്ടുള്ളത്. പുതിയ യൂണിഫോമും ബാഗും പുസ്തകങ്ങളുമെല്ലാം ഒരുക്കി, സ്കൂൾ തുറക്കാനുള്ള കാത്തിരിപ്പിലാണ് മൂവരും. പരസ്പരം സാധനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറാതിരിക്കാൻ സ്കൂൾ ബാഗിന്റെ വള്ളിക്കുമാത്രം ചെറിയൊരു നിറംമാറ്റം. ബാക്കി എല്ലാം ഒരുപോലെ. മൂന്നുപേർക്കും സ്കൂളിലേക്കെത്താൻ തിടുക്കമായെന്നാണിവർ പറയുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..