പെരിങ്ങോട്ടുകുറിശ്ശി : പരുത്തിപ്പുള്ളി എട്ടാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മിന്നും ഭൂരിപക്ഷവുമായി സ്വതന്ത്രസ്ഥാനാർഥിയായി ആർ. ഭാനുരേഖ. കഴിഞ്ഞ വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. 1072 വോട്ടർമാരുള്ള വാർഡിൽ 832 വോട്ടാണ് ആകെ പോൾ ചെയ്തത്. 602 വോട്ടും ഭാനുരേഖ നേടി. 419 വോട്ടിന്റെ ഭൂരിപക്ഷം.
സി.പി.ഐ.യുടെ പിന്തുണ ഇത്തവണ ഭാനുരേഖയ്ക്കായിരുന്നു. രണ്ട് ബൂത്തുകളിൽനിന്നായി 47 വോട്ടു മാത്രമാണ് എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിക്കു ലഭിച്ചത്. 182 വോട്ടു നേടി ബി.ജെ.പി. സ്ഥാനാർഥി പി.ആർ. ബിന്ദു രണ്ടാമതെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വാർഡിൽ സി.പി.ഐ., സി.പി.എം. പിന്തുണയോടെ മത്സരിച്ച എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് 130 വോട്ട് ലഭിച്ചിരുന്നു.
കഴിഞ്ഞതവണ 226 വോട്ട് നേടിയ ബി.ജെ.പി.ക്കാവട്ടെ ഇത്തവണ 186 വോട്ടേ നേടാനായുള്ളൂ. സി.പി.ഐ.യും കോൺഗ്രസും എ.വി. ഗോപിനാഥ് വിഭാഗവും ഭാനുരേഖയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ വിജയം അനായാസമായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..