മോസ്റ്റ് ബാക്ക്‌വേഡ് കമ്മ്യൂണിറ്റി ഫെഡറേഷൻ ജില്ലാകമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ നടത്തിയ കൂട്ടധർണ വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് : സമുദായാംഗങ്ങൾക്ക് ലഭിക്കുന്ന ഒ.ഇ.സി. വിദ്യാഭ്യാസ ആനുകൂല്യം സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മോസ്റ്റ് ബാക്ക്‌വേഡ് കമ്മ്യൂണിറ്റി ഫെഡറേഷൻ ജില്ലാകമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ കൂട്ടധർണ നടത്തി. വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു.
ജില്ലാപ്രസിഡന്റ് ആർ. രാജമാണിക്യം അധ്യക്ഷനായി.
ജില്ലാസെക്രട്ടറി വി. ഷണ്മുഖനാഥൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം. രവീന്ദ്രൻ, കെ.എം.എസ്.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് സി. ലക്ഷ്മണൻ, വി.എസ്.എസ്. ജില്ലാപ്രസിഡൻറ് വി. കുമാരൻ, കെ.കെ.എം.എസ്. വെങ്കിടാചലം, കെ.സി.എം.എസ്. വിശ്വനാഥൻ, എം.ബി.സി.ഡബ്ല്യു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് സുമ ഹരിദാസ്, യൂത്ത് ഫെഡറേഷൻ പ്രസിഡൻറ് സതീഷ് കുമാർ, കെ.വി.വി.എസ്. ജില്ലാസെക്രട്ടറി പടനിലം ചന്ദ്രൻ, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..