ഷൊർണൂർ : നഗരസഭാഭരണാധികാരികൾ ധൂർത്ത് നടത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നഗരസഭാകക്ഷിനേതാവ് ഷൊർണൂർ വിജയൻ ധനകാര്യ സ്ഥിരംസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തുടർന്ന് നഗരസഭാസെക്രട്ടറിക്കും മുനിസിപ്പൽ ഡയറക്ടർക്കും വിയോജനക്കുറിപ്പും പരാതിയും നൽകി.
അയ്യങ്കാളി സ്മാരക പരിശീലനകേന്ദ്രം ഉദ്ഘാടനം പരിപാടിക്ക് 46,463 രൂപ ചെലവ് വന്നത് ധൂർത്താണെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. പ്രതിഷേധഭാഗമായി നഗരസഭാ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പുസമരവും നടത്തി. സമരത്തിൽ മണ്ഡലം പ്രസിഡന്റ് വിജയപ്രകാശ് ശങ്കർ, കൗൺസിലർമാരായ പ്രവീൺ, ടി. സീന, ശ്രീകല രാജൻ എന്നിവർ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..