പുതുപ്പരിയാരം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു.) മലമ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ പരിസ്ഥിതിദിന പരിപാടികൾ പുതുപ്പരിയാരം പഞ്ചായത്തിൽ സംഘടിപ്പിക്കും. അഞ്ചിന് രാവിലെ ഒമ്പതിന് പ്രവർത്തകർ കെ.എം.ആർ. അവന്യൂ കോളനി ശുചീകരിക്കും. 10.30-ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ മാലിന്യനിർമാർജനത്തെക്കുറിച്ച് ബോധവത്കരണ ക്ലാസുണ്ടാകും.
യൂണിയന്റെ ജില്ലാ, സംസ്ഥാന സമ്മേളനഭാഗമായി സംഘടിപ്പിച്ച സാഹിത്യമത്സരങ്ങളിലെ വിജയികളെ അനുമോദിക്കും. വൃക്ഷത്തൈകളും പച്ചക്കറിതൈകളും വിതരണം ചെയ്യും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..