കേന്ദ്രം കേരളത്തിൽ അട്ടിമറിപ്രവർത്തനം നടത്തുന്നു -മന്ത്രി എം.ബി. രാജേഷ്


1 min read
Read later
Print
Share

പാലക്കാട് : വായ്പപ്പരിധി വെട്ടിക്കുറച്ചതിലൂടെ കേന്ദ്രസർക്കാർ കേരളത്തിൽ അട്ടിമറിപ്രവർത്തനം നടത്തുകയാണെന്ന് മന്ത്രി എം.ബി. രാജേഷ്. അതിന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുടപിടിക്കുകയാണ്. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ കേരളത്തിലില്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ അസാന്നിധ്യം നികത്തുന്നത് പ്രതിപക്ഷനേതാവാണെന്നും എം.ബി. രാജേഷ് മാധ്യമങ്ങളോടു പറഞ്ഞു.

കേരളത്തിനുനേരേ സമാനതകളില്ലാത്ത സാമ്പത്തിക ആക്രമണമാണ് കേന്ദ്രസർക്കാർ അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. കുടിലമായ രാഷ്ട്രീയലക്ഷ്യമാണ് ഇതിനുപിന്നിൽ. കഴിഞ്ഞവർഷം വൻതുക വെട്ടിച്ചുരുക്കി. അതിനെയെല്ലാം കേരളം അതിജീവിച്ചു. അതുകണ്ട് കേരളത്തിനെ എങ്ങനെയും തകർക്കുമെന്ന വാശിയോടെ ഇപ്പോൾ വീണ്ടും വായ്പപ്പരിധി വെട്ടിക്കുറച്ചിരിക്കുകയാണ്.

പ്രതിപക്ഷനേതാവ് ഇതിനെ ഗൂഢമായ ആഹ്ലാദത്തോടെ പിന്തുണയ്ക്കുന്ന കാഴ്ച ഞെട്ടിക്കുന്നതാണ്. ട്രഷറി പൂട്ടും, കേരളം ശ്രീലങ്കയാവും, ശമ്പളവും പെൻഷനും മുടങ്ങും എന്നാണ് നേരത്തേ പ്രതിപക്ഷനേതാവ് പറഞ്ഞുകൊണ്ടിരുന്നത്. അങ്ങനെ സംഭവിച്ചില്ല. അതുണ്ടായാൽ ആഹ്ലാദിക്കാൻ കാത്തുനിന്ന പ്രതിപക്ഷനേതാവിനും ബി.ജെ.പി.ക്കും നിരാശപ്പെടേണ്ടിവന്നു. കേരളം അതിജീവിച്ചു-മന്ത്രി പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഇത് ഗൗരവമുള്ള വിഷയമാണെന്ന് പറഞ്ഞു. കുഞ്ഞാലിക്കുട്ടി കാണിച്ച വകതിരിവെങ്കിലും പ്രതിപക്ഷനേതാവ് കാണിക്കേണ്ടിയിരുന്നെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..