കേരള പര്യടനത്തിന് ഉത്തർപ്രദേശിൽനിന്നെത്തിയ സംഘത്തെ സ്വീകരിക്കാൻ പാലക്കാട് ഐ.ഐ.ടി.യിൽ നടത്തിയ ചടങ്ങിൽ സംഘാംഗങ്ങളുമായി സംവദിക്കുന്ന മുഖ്യാതിഥി എം.ഡി. വത്സമ്മ
പാലക്കാട് : ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ യുവസംഗത്തിന്റെ ഭാഗമായി ഉത്തർപ്രദേശിൽനിന്നെത്തിയ സംഘത്തിന്റെ കേരള പര്യടനത്തിനു തുടക്കമായി. പാലക്കാട് ഐ.ഐ.ടി.യിലെത്തിയ 43 അംഗ സംഘം ജൂൺ ഏഴുവരെ സംസ്ഥാനത്തെ വിവിധ മേഖലകൾ സന്ദർശിച്ച് സാംസ്കാരികപാരമ്പര്യങ്ങളെക്കുറിച്ചു മനസ്സിലാക്കും.
സംഘത്തോടൊപ്പം മോത്തിലാൽ നെഹ്രു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്നുള്ള അധ്യാപകരുടെയും ജീവനക്കാരുടെയും അഞ്ചു പ്രതിനിധികളുമുണ്ട്. സംഘത്തെ സ്വീകരിക്കാൻ ഐ.ഐ.ടി.യിൽ നടത്തിയ ചടങ്ങ് ഒളിമ്പ്യൻ എം.ഡി. വത്സമ്മ ഉദ്ഘാടനം ചെയ്തു. ഐ.ഐ.ടി. ഡയറക്ടർ പ്രൊഫ. എ. ശേഷാദ്രി ശേഖർ അധ്യക്ഷത വഹിച്ചു.
സ്റ്റുഡൻറ് അഫയേഴ്സ് ഡീൻ പ്രൊഫ. ജഗദീഷ് ബൈറി, രജിസ്ട്രാർ ഡോ. ഗണേഷ് നടരാജൻ, മോത്തിലാൽ നെഹ്രു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി അധ്യാപകൻ ഡോ. രാജേഷ് ത്രിപാഠി, ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് കോ-ഓർഡിനേറ്റർ ഡോ. സുഭാശിഷ് മിത്ര തുടങ്ങിയവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..