കോയമ്പത്തൂർ : കോർപറേഷനിലെ സ്മാർട്ട് സിറ്റി പദ്ധതിയിലെ 90 ശതമാനം നിർമാണപദ്ധതികളും പൂർത്തിയായതായി കമ്മിഷണർ എം. പ്രതാപ് പറയുന്നു.
ആഡിസ് തെരുവിലെ സ്റ്റഡിസെന്ററിന്റെ നിർമാണം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാവും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്‌ഘാടനം നിർവഹിക്കും.
കുറിച്ചി തടാകവികസന പ്രവൃത്തികൾ പൂർത്തിയാക്കാൻ ഒരുമാസംകൂടി വേണ്ടിവരും. പാലാംകും തടാകനവീകരണം 20 ദിവസംകൊണ്ട് പൂർത്തിയാവും. കോയമ്പത്തൂർ ടൗൺ ഹാൾ വികസനപ്രവർത്തനം ജൂൺ അവസാനം കഴിയും. ക്രോസ് കട്ട് റോഡ് മെച്ചപ്പെടുത്തുന്ന ജോലികൾ ജൂലായ് പകുതിയോടെ പൂർത്തിയാവും.
വെള്ളല്ലൂരിലെ മാലിന്യസംസ്കരണത്തിന് തുടങ്ങിവെച്ച ബയോ മൈനിങ് പദ്ധതിയും ജൂലായ് അവസാനം പൂർത്തിയാവും. റെയിസ് കോഴ്‌സ് മാതൃക റോഡ്, കൃഷ്ണസ്വാമി തടാകവികസനം, നഞ്ചുണ്ടാപുരം മലിനജലസംസ്കരണ പദ്ധതികളും സ്മാർട്ട് സിറ്റി പദ്ധതിയിൽ പൂർത്തിയാക്കി വൈദ്യുതിമന്ത്രി സെന്തിൽ ബാലാജി കഴിഞ്ഞദിവസം ഉദ്‌ഘാടനം ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..