തമിഴ്‌നാട് മലിനീകരണനിയന്ത്രണ ബോർഡ് മാലിന്യസംസ്‌കരണ പ്ലാന്റ് പരിശോധിക്കും
തിരുപ്പൂർ : തുണികളിൽ ചായം മുക്കുന്ന ഡൈയിങ് യൂണിറ്റുകളിൽനിന്ന് സർക്കാർ പെരിയപാളയത്തെ പൊതു മാലിന്യസംസ്‌കരണ പ്ലാന്റിലെത്തിക്കുന്ന മലിനജലം നൊയ്യൽ നദിയിലേക്ക് ഒഴുക്കുന്നതായി പരാതി.
ശകുന്തള എന്ന യുവതിയാണ് കളക്ടർക്ക് പരാതി നൽകിയത്. വിവിധ ഡൈയിങ് യൂണിറ്റുകളിൽനിന്ന് പ്ലാന്റിൽ എത്തുന്ന മലിനജലം പൂർണമായും ശുദ്ധീകരിക്കാതെ പുറത്തേക്ക് വിടുന്നെന്നാണ് പരാതി. പ്രശ്നം മലിനീകരണനിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും യാതൊരു നടപടിയുമെടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
കളക്ടർ ഇടപെട്ടതിനെത്തുടർന്ന് മലിനീകരണനിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പരാതി പരിശോധിക്കാമെന്ന് മറുപടിനൽകി. 2011-ൽ നൊയ്യൽ നദിയിലെ മലിനീകരണം രൂക്ഷമായതോടെ തിരുപ്പൂരിലെ എല്ലാ ഡൈയിങ് യൂണിറ്റുകളും അടച്ചുപൂട്ടാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..