കൊഴിഞ്ഞാമ്പാറ : അനധികൃതമായി മൺഖനനം നടത്തി കടത്തുന്നതിനിടെ ഏഴു ടിപ്പർ ലോറികൾ പോലീസ് പിടികൂടി. മേനോൻപാറ പെട്രോൾ പമ്പിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഖനനം നടത്തി കടത്തുന്നതിനിടെയാണ് കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്.
രഹസ്യവിവരത്തെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ രണ്ടുമണിക്ക് കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ പിടികൂടിയത്.
പിടികൂടിയ വാഹനങ്ങൾ മേൽനടപടികൾക്കായി വ്യാഴാഴ്ച മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കൈമാറും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..