പാലക്കാട് : ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് ഗ്രാമപ്പഞ്ചായത്ത് വാർഡുകളിൽ മൂന്നെണ്ണം നേടി യു.ഡി.എഫ്. കരുത്തുകാട്ടി.
കൈവശമുണ്ടായിരുന്ന രണ്ടു സീറ്റ് നഷ്ടപ്പെട്ട എൽ.ഡി.എഫിന് ജില്ലയിലെ ഫലം തിരിച്ചടിയായി. ഒരു സീറ്റ് പിടിച്ചെടുത്ത ബി.ജെ.പി.യും നേട്ടമുണ്ടാക്കി. രണ്ടിടങ്ങളിൽ രണ്ടാം സ്ഥാനത്തെത്താനും ബി.ജെ.പി.ക്കായി.
യു.ഡി.എഫ്.-3, എൽ.ഡി.എഫ്.-1, ബി.ജെ.പി.-1മുതലമട-പറയമ്പള്ളം (പതിനേഴാം വാർഡ്)
വിജയി: ബി. മണികണ്ഠൻ (യു.ഡി.എഫ്. സ്വത.) 723 വോട്ട്
ഭൂരിപക്ഷം: 124, ആകെ വോട്ട്: 1588, പോൾ ചെയ്തത്: 1406, എ. മുഹമ്മദ് മൂസ (എൽ.ഡി. എഫ്) : 599, ഹരിദാസ് ചുവട്ടുപാടം (ബി.ജെ.പി): 69
സീറ്റ് എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫ്. സ്വതന്ത്രൻ പിടിച്ചെടുത്തു. ഇതോടെ ഭരണപ്രതിസന്ധി ഒഴിവായി. കഴിഞ്ഞതവണ സി.പി.എം. സ്ഥാനാർഥി നാലുവോട്ടിന് ജയിച്ച വാർഡ്. വാർഡംഗം ജോലി കിട്ടി രാജിവെച്ചതോടെ പഞ്ചായത്ത് ഭരണം യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രർ പിടിച്ചെടുത്തു. കഴിഞ്ഞതവണ യു.ഡി.എഫ്. മൂന്നാം സ്ഥാനത്തായിരുന്നു.
പഞ്ചായത്തിൽ ആകെ സീറ്റ്-20
(എൽ.ഡി.എഫ്.- എട്ട്, കോൺഗ്രസ് -ആറ്, ബി.ജെ.പി.- മൂന്ന് (വിമതർ ഉൾപ്പെടെ), സ്വതന്ത്രർ- മൂന്ന്).
കാഞ്ഞിരപ്പുഴ-കല്ലമല
(മൂന്നാം വാർഡ്)
വിജയി: ശോഭന പള്ളത്ത് (ബി.ജെ.പി).- 441 വോട്ട്
ഭൂരിപക്ഷം: 92 ആകെ വോട്ട്: 1141പോൾ ചെയ്തത്: 920ജിനിമോൾ (സി.പി.ഐ.): 349വത്സല വിശ്വനാഥൻ (യു.ഡി.എഫ്. സ്വത.): 130
സീറ്റ് എൽ.ഡി.എഫിൽനിന്ന് ബി.ജെ.പി. പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്ത് ഭരണം ത്രിശങ്കുവിലായി.
സി.പി.ഐ.യിലെ പ്രമീള ജോലി ലഭിച്ചതിനെത്തുടർന്ന് രാജിവെച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞതവണ സി.പി.ഐ. സ്ഥാനാർഥിയുടെ ഭൂരിപക്ഷം- 195.
പഞ്ചായത്തിലെ ആകെ സീറ്റ്: 19 (എൽ.ഡി.എഫ്.- ഒമ്പത്, യു.ഡി.എഫ്.- ഏഴ്, ബി.ജെ.പി.- മൂന്ന്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..