കോയമ്പത്തൂർ : കോയമ്പത്തൂരിൽ നടപ്പാക്കുന്ന 24 മണിക്കൂർ കുടിവെള്ളവിതരണ പദ്ധതി നാലുവർഷം കഴിഞ്ഞിട്ടും പൂർത്തിയായില്ല. പദ്ധതി കരാർ അനുസരിച്ച് 2025 ജനുവരിയിൽ പൂർത്തിയാവേണ്ടതാണ്. 646 കോടി രൂപയാണ് നിർമാണച്ചെലവ്. കേന്ദ്രസർക്കാർ 166.69 കോടി രൂപയും സംസ്ഥാനസർക്കാർ 101.21 കോടി രൂപയുമാണ് വകയിരുത്തുന്നത്. കോയമ്പത്തൂർ കോർപറേഷന്റെ വിഹിതം 182.37 കോടി രൂപയാണ്. സ്മാർട്ട് സിറ്റി പദ്ധതിയിൽ 150.73 കോടിയും നൽകും. ഫ്രഞ്ച് കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരത്തിൽ ജയറാം നഗർ, ചേരൻ നഗർ, രേവതി നഗർ, ന്യൂ മാരുതൂർ, കാമധേനുനഗർ, കോവിൽമേട് എന്നിവിടങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി 32 ജലസംഭരണികൾ ആവശ്യമാണെന്നിരിക്കെ നിർമാണം പൂർത്തിയായിട്ടില്ല.
പദ്ധതിയുടെ പുരോഗതി ആവശ്യപ്പെട്ട് കോയമ്പത്തൂർ കോർപറേഷനോട് മന്ത്രി കെ.എൻ. നെഹ്റു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നാലുവർഷംകൊണ്ട് 40 ശതമാനമാണ് ഇതുവരെ പൂർത്തിയാക്കിതെന്നാണ് മന്ത്രിക്കുനൽകിയ റിപ്പോർട്ട്. നഗരത്തിലെ 51,000 വീടുകളിൽ പതിനായിരം വീടുകളിലാണ് വെള്ളം വിതരണക്കണക്കുകൾ നിലവിലുള്ളത്. 2025-ൽ പദ്ധതി പൂർത്തിയാക്കണമെന്നാണ് കരാറുകാരന് നൽകിയിട്ടുള്ള നിർദേശം. 2018-ൽ നിർമാണക്കരാർ ആരംഭിച്ചതാണ്. കോവിഡ് വ്യാപനം നിർമാണത്തെ ബാധിച്ചു. പദ്ധതി സമയനിഷ്ടമായി പൂർത്തിയാക്കാൻ വേണ്ട ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് കമ്മിഷണർ എം. പ്രതാപ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..