ഷൊർണൂർ : നഗരസഭാ പരിധിയിലെ മലിനജലം സംസ്കരിച്ച് ശുദ്ധീകരിക്കുന്ന പ്ലാന്റിന്റെ പ്രവർത്തനങ്ങൾ താളംതെറ്റുന്നു. പദ്ധതിക്കാവശ്യമായ തുകയുടെ നിശ്ചിതശതമാനം നഗരസഭ നൽകണമെന്ന വ്യവസ്ഥയാണ് ഇപ്പോൾ തടസ്സം. 13 കോടിയോളം രൂപ നഗരസഭ കണ്ടെത്തണം. പദ്ധതിയുടെ പ്രാരംഭഘട്ടത്തിൽ നൽകേണ്ട തുക നഗരസഭയുടെ കൈയിലില്ല. തനതുവരുമാനം നഗരസഭക്കില്ലാത്തതിനാൽ പദ്ധതിയുടെ തുടർനീക്കങ്ങളെല്ലാം നിലച്ചു. സർക്കാർസഹായം ലഭിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകാനാവൂ. നഗരസഭ നൽകേണ്ട തുക കണ്ടെത്തുന്നതിനായി കിഫ്‌ബിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ എം.കെ. ജയപ്രകാശ് പറഞ്ഞു.
പ്രതിദിനം റെയിൽവേസ്റ്റേഷനിൽനിന്നുൾപ്പെടെ നഗരത്തിൽ 50 ദശലക്ഷം ലിറ്റർ മലിനജലമുണ്ടാകുന്നെന്നാണ് കണക്ക്.
ഈ മലിനജലം സംസ്കരിച്ചെടുക്കാനുള്ള പദ്ധതിയാണ് ആസൂത്രണംചെയ്തിരുന്നത്. ഇതിനായി റെയിൽവേയുടെ സ്ഥലവും കണ്ടെത്തി.
85 കോടി രൂപയോളം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണിത്. ഇതിലേക്ക് വൈദ്യുതിയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് മാത്രമായി നഗരസഭ ഒരുകോടിരൂപ വർഷം നൽകണം.
റെയിൽവേ നൽകുന്ന സ്ഥലത്തിന് വാടകയിനത്തിലും വലിയ തുക നൽകേണ്ടതുണ്ട്. ഒരേക്കറാണ് റെയിൽവേ നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റ് പദ്ധതിക്കായി നൽകുക. സബ്കളക്ടറും റെയിൽവേ ഡി.ആർ.എം. ഉൾപ്പെടെയുള്ളവരുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യത്തിൽ തീരുമാനവുമായിട്ടുണ്ട്. ജല അതോറിറ്റി വിശദ പഠനറിപ്പോർട്ട് നൽകിയിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..