പൊള്ളാച്ചി സൂലേശ്വരൻപട്ടിയിൽ നൂൽ മില്ലിന് തീ പിടിച്ചപ്പോൾ
പൊള്ളാച്ചി : സൂലേശ്വരൻപട്ടിയിൽ നൂൽമിൽ കത്തിനശിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. തൊഴിലാളികൾ ചായ കുടിക്കാൻ പോയ സമയത്താണ് അപകടം. തൊഴിലാളികൾ ഓടിയെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും കത്തിപ്പടരുകയയിരുന്നു.
സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന 20 ലോറി വെള്ളം ഉപയോഗിച്ച് എട്ടുമണിക്കൂർ സമയമെടുത്താണ് തീയണച്ചത്. നൂലുകൾ, പരുത്തി, വേസ്റ്റ് തുണികൾ എന്നിവയ്ക്ക് പുറമേ യന്ത്രങ്ങളും കത്തിനശിച്ചു. 15 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. തീപ്പിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..