മുതലമട : ഗ്രാമപ്പഞ്ചായത്ത് 17-ാം വാർഡ് (പറയമ്പള്ളം) ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പിന്തുണച്ച സ്വതന്ത്രൻ ബി. മണികണ്ഠൻ നേടിയത് അട്ടിമറിജയം. 124 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫിലെ എ. മുഹമ്മദ് മൂസയെ തോൽപ്പിച്ചത്.
പറയമ്പള്ളം വാർഡിൽ താമര ചിഹ്നത്തിൽ മത്സരിച്ചിട്ടും ബി.ജെ.പി. 69 വോട്ട് മാത്രം നേടി.
2020-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതാവ് സ്വതന്ത്രചിഹ്നത്തിൽ മത്സരിച്ച് 571 വോട്ട് നേടിയിരുന്നു.
2020-ൽ 575 വോട്ട് നേടി വിജയിച്ച സി.പി.എം. ഇത്തവണ 599 വോട്ട് നേടിയത് തോൽവിയിലും ആശ്വാസമായി. കഴിഞ്ഞതവണ 182 വോട്ട് ലഭിച്ച് മൂന്നാം സ്ഥാനത്തായ കോൺഗ്രസ് ഇത്തവണ സ്വതന്ത്രനുവേണ്ടിയാണ് പ്രവർത്തിച്ചത്. സ്വതന്ത്രൻ 723 വോട്ട് നേടി വിജയിച്ചത് യു.ഡി.എഫിന് വരുംതിരഞ്ഞെടുപ്പുകളിൽ ആത്മവിശ്വാസമാകും.
പഞ്ചായത്ത് അംഗമായിരുന്ന എൻ.വൈ. അബ്ദുൾ റഹ്മാൻ സർക്കാർജോലി ലഭിച്ച് രാജിവെച്ചതിനെത്തുടർന്നാണ് പറയമ്പള്ളത്ത് ഉപതിരഞ്ഞെടുപ്പ് വന്നത്.എൽ.ഡി.എഫിന്റെ സിറ്റിങ് സീറ്റ് സ്വതന്ത്രസ്ഥാനാർഥിയെ നിർത്തി പിടിച്ചെടുത്ത് ഭരണപക്ഷത്തെ ശക്തിപ്പെടുത്താൻ യു.ഡി.എഫിനായി.
വിജയിച്ച ബി. മണികണ്ഠൻ ബുധനാഴ്ച ഉച്ചയ്ക്കുശേഷം വരണാധികാരി സ്മിത സാമുവൽ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..