• കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ജില്ലാ കമ്മിറ്റി പാലക്കാട് സിവിൽസ്റ്റേഷനുമുന്നിൽ നടത്തിയ സത്യാഗ്രഹം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് : സംസ്ഥാന സർവീസ് പെൻഷൻകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ യഥാസമയം നല്കാതെ വഞ്ചിക്കുകയാണെന്നാരോപിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ജില്ലാ കമ്മിറ്റി സിവിൽസ്റ്റേഷനുമുന്നിൽ സത്യാഗ്രഹം നടത്തി. പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്തു. വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി. വേലായുധൻ, പി. ഹരിഗോവിന്ദൻ, കെ.എം.എം. റഷീദ്, എം. പോൾ, പുത്തൂർ രാമകൃഷ്ണൻ, എം. ഉണ്ണിക്കൃഷ്ണൻ, ടി.പി. ഉമ്മൻ, കെ. രാമനാഥൻ, എ. ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു.
പി.ഡി. സുവർണൻ, പി. ഭക്തവത്സലൻ, വനിതാ ഫോറം ജില്ലാ പ്രസിഡന്റ് എ. മനോമണി, സെക്രട്ടറി പോൾ ആലീസ്, ചിറ്റൂർ ചന്ദ്രൻ, ജമീല റഷീദ് തുടങ്ങിയവർ നേതൃത്വം നല്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..