പാലക്കാട് : സാധാരണക്കാരായ യാത്രക്കാരെ ബുദ്ധിമുട്ടിച്ചും ജീവനക്കാരുടെ തൊഴിൽ നഷ്ടപ്പെടുത്തിയും ബസ് സർവീസ് നിർത്തിവെച്ച് പണിമുടക്കുന്നത് പൊതുജനത്തിന് എതിരാണെന്ന് പാലക്കാട് ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ നിർവാഹകസമിതിയോഗം അഭിപ്രായപ്പെട്ടു.
സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേതെന്ന് ആരോപിച്ച് ജൂൺ അഞ്ചിന് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരസമരം നടത്താനുള്ള ദി കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം സ്വാഗതാർഹമാണെന്നും യോഗം പറഞ്ഞു. നിരാഹാര സമരത്തിന് ഐക്യദാർഢ്യമറിയിക്കാൻ ഒമ്പതിന് ബസ്സുടമകളുടെ യോഗം ചേരാനും തീരുമാനിച്ചു.
ജില്ലാപ്രസിഡന്റ് കെ. സത്യൻ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി കെ. രവീന്ദ്രകുമാർ, വൈസ് പ്രസിഡന്റ് കെ. സുധാകരൻ, ജോ. സെക്രട്ടറി കെ. സേതുമാധവൻ, ഖജാൻജി കെ. ഉണ്ണിക്കൃഷ്ണൻ, വി.എൻ. ഗിരിപ്രസാദ്, പി. രാധാകൃഷ്ണൻ, കെ. ബാലകൃഷ്ണൻ ഉണ്ണി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..