കേന്ദ്രസർക്കാരിന്റെ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി. കോങ്ങാട് മണ്ഡലം കമ്മിറ്റി മങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ സംഘടിപ്പിച്ച ശുചീകരണപരിപാടി മണ്ഡലം പ്രസിഡന്റ് ഗംഗാഭഗത് ഉദ്ഘാടനം ചെയ്യുന്നു
മങ്കര : നരേന്ദ്രമോദി സർക്കാരിന്റെ ഒമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബി.ജെ.പി. കോങ്ങാട് മണ്ഡലം കമ്മിറ്റിയുടെ സേവനപ്രവർത്തനങ്ങൾ മങ്കരയിൽ ആരംഭിച്ചു. പരിപാടിയുടെ ഭാഗമായി ബി.ജെ.പി. പ്രവർത്തകർ മങ്കര കുടുംബാരോഗ്യകേന്ദ്രവും പരിസരവും വൃത്തിയാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരായ ധനേഷ്, ശ്രീലക്ഷ്മി എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.
ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് ഗംഗാ ഭഗത് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് മങ്കര അധ്യക്ഷനായി. മണ്ഡലം ഉപാധ്യക്ഷൻ ടി. ദിവാകരൻ, മണ്ഡലം സെക്രട്ടറി സുരേഷ് കേശവൻ, ഇ.എസ്. സന്തോഷ്, വേലായുധൻ, വി.കെ. ശിവകുമാർ വർമ, എം.ജി. സജിത്, സുമേഷ്, മോഹൻദാസ് എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..