പാലക്കാട് : മലമ്പുഴ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ ഹ്യൂമാനിറ്റീസ് കോഴ്‌സിലേക്ക് കാടർ, കുറുമ്പർ, കാട്ടുനായ്ക്കർ വിഭാഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷകൾ പാലക്കാട് പട്ടികവർഗ വികസനവകുപ്പ് ഓഫീസിലും മലമ്പുഴ ആശ്രമം സ്‌കൂളിലും ലഭിക്കും.
പ്രവേശനത്തിന് വെയിറ്റേജ് ലഭിക്കാൻ അർഹതയുള്ള ഇനങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. പ്രവേശനം ലഭിക്കുന്നവർക്ക് ഹോസ്റ്റൽ സൗകര്യം, ഭക്ഷണം, യൂണിഫോം, നിശാവസ്ത്രം, ചെരിപ്പ്, കുട, ബാഗ് എന്നിവ സൗജന്യമാണ്. ഫോൺ: 0491 2815894.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..