സംസ്ഥാനസർക്കാരിന്റെ മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മണ്ണൂർ പഞ്ചായത്തിനെ 'വലിച്ചെറിയൽമുക്ത' പഞ്ചായത്തായി പ്രസിഡന്റ് എസ്. അനിത പ്രഖ്യാപിച്ചപ്പോൾ
മണ്ണൂർ : മണ്ണൂർ പഞ്ചായത്ത് ഇനി വലിച്ചെറിയൽമുക്ത പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിതയാണ് വലിച്ചെറിയൽമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചത്. സംസ്ഥാനസർക്കാരിന്റെ മാലിന്യമുക്തകേരളം പദ്ധതിയുടെ ഭാഗമായാണിത്. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. നവകേരള മിഷൻ പാലക്കാട് ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സൻ റഷീദ്, കില റിസോഴ്‌സ് പേഴ്‌സൻ പി. നൂർജഹാൻ, വി.ഇ.ഒ. സജ്‌ന, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ പി.സി. സുമ, പഞ്ചായത്തംഗം വി.സി. പ്രീത, സന്ധ്യ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എ.കെ. ജയശ്രീ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..