• മഹിളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളുടെ യോഗം ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട് : ജില്ലയിലെ മഹിളാ കോൺഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ എം.പി. പ്രവർത്തകരുമായി നേരിട്ട് അഭിമുഖം നടത്തുന്നതിന് 16-ന് ജില്ലയിലെത്തും. മഹിളാ കോൺഗ്രസ് സമ്പൂർണ പ്രവർത്തകയോഗത്തിൽ അവർ പങ്കെടുക്കും. ഇതുസംബന്ധിച്ച് ചേർന്ന ജില്ലാ ഭാരവാഹിയോഗം ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സിന്ധു രാധാകൃഷ്ണൻ അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിമാരായ കവിത മണികണ്ഠൻ, പുണ്യകുമാരി, ജില്ലാ നേതാക്കളായ പാഞ്ചാലി, ഗീത ശിവദാസ്, ഹസീന കാസിം തുടങ്ങിയവർ പ്രസംഗിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..