• ആയ്ക്കുടി മാർക്കറ്റിലേക്ക് വില്പനയ്ക്കെത്തിച്ച പഴുത്ത മാങ്ങകൾ
പഴനി : ആയ്ക്കുടി മാർക്കറ്റിൽ മാങ്ങയുടെ വില കുത്തനെ കുറഞ്ഞു. വിപണിയിലേക്ക് മാങ്ങകളുടെ വരവ് കൂടിയതിനെത്തുടർന്നാണിത്. കിലോയ്ക്ക് 40 രൂപയ്ക്കുവരെ വിറ്റിരുന്ന പഴുത്ത മാങ്ങയുടെ വില 25 രൂപയിലേക്ക് താഴ്ന്നു.
ആയ്ക്കുടി, കണക്കൻപട്ടി, പച്ചലംനായ്ക്കൻപട്ടി, സിന്തലാടംപട്ടി, അമരപൂണ്ടി, വത്തക്കൗണ്ടൻ വലസു തുടങ്ങിയ ഭാഗങ്ങളിൽ കല്ലാമണി, സിന്ദൂരം, നീലം, വെങ്കനപ്പള്ളി തുടങ്ങി വിവിധ തരത്തിലുള്ള മാങ്ങകൾ കൃഷിചെയ്യുന്നുണ്ട്. സീസണായതോടെ മാർക്കറ്റിലേക്ക് പഴുത്ത മാങ്ങളുടെ വരവ് കൂടി. കുറച്ചുമാസങ്ങൾക്കുമുമ്പ് ഒരുകിലോ പഴുത്ത മാങ്ങയ്ക്ക് 60 രൂപവരെയുണ്ടായിരുന്നു.
മാങ്ങയുടെ വില കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയായി. കൃഷിച്ചെലവും പറിക്കാനുള്ള കൂലിയും കടത്തുകൂലിയും കണക്കാക്കിയാൽ കൃഷിയിൽ നഷ്ടം വരുന്ന അവസ്ഥയാണെന്ന് കർഷകർ പറയുന്നു. സർക്കാർ ഏജൻസികൾ ഇടപെട്ട് മാങ്ങ ന്യായവിലയ്ക്ക് സംഭരിച്ചാലേ കർഷകർക്ക് രക്ഷയുള്ളൂ. ഈ ആവശ്യമുന്നയിച്ച് സർക്കാരിന് നിവേദനം നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ആയ്ക്കുടിയിലെ കർഷകനായ ചിന്നദുരൈ പറഞ്ഞു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..