മണ്ണാർക്കാട് : സ്വർണാഭരണമെന്ന വ്യാജേന മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ.
കോട്ടോപ്പാടം പൊതുവപ്പാടം തടത്തിൽ വീട്ടിൽ റഹ്മത്ത് മോൻ (30), മേക്കളപ്പാറ പാലക്കൽ വീട് ഷഫീക്ക് (30) എന്നിവരെയാണ് മണ്ണാർക്കാട് പോലീസ് ഇൻസ്പെക്ടർ ബോബിൻ മാത്യുവിന്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
മണ്ണാർക്കാട് റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ കോടതിപ്പടി ശാഖയിലാണ് മുക്കുപണ്ടങ്ങൾ പണയംവെച്ചത്.
2022 ഓഗസ്റ്റ് 24-നാണ് രണ്ടു വളകൾ പണയംവെച്ച് 1,05,000 രൂപ വാങ്ങിയത്. മറ്റൊരു സഹകരണ ബാങ്കിൽ സമാനമായ തട്ടിപ്പ് കണ്ടെത്തിയതായി മാനേജർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആഭരണങ്ങൾ പരിശോധിച്ചത്. ഇതോടെയാണ് ഇവ മുക്കുപണ്ടങ്ങളാണെന്ന് ബോധ്യമായത്.
തുടർന്ന് ബാങ്ക് മാനേജർ പ്രതികളുടെ തിരിച്ചറിയൽ രേഖകൾ സഹിതം മണ്ണാർക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കി.
മണ്ണാർക്കാട് മേഖലയിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന സംഘം സജീവമാകുന്നതായാണ് സൂചന. കഴിഞ്ഞദിവസം അലനല്ലൂർ സർവീസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്താൻ ശ്രമം നടന്നിരുന്നു.
സംഭവത്തിൽ കണ്ടമംഗലം സ്വദേശി മുഹമ്മദ് മുഹ്സിൻ (34), കോട്ടോപ്പാടം സ്വദേശി റഷീദ് (37) എന്നിവരെ നാട്ടുകൽ പോലീസ് അറസ്റ്റുചെയ്യുകയുണ്ടായി.
ഒരുമാസം മുമ്പും മണ്ണാർക്കാട്ടെ സഹകരണബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് ഒരു സ്ത്രീ ഒരുലക്ഷം രൂപ തട്ടിയെടുത്തിരുന്നു.
ഷഫീക്ക്റഹ്‌മത്ത്മോൻ


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..