മാങ്ങോട്ടുകാവിൽ ആറാട്ടുത്സവം കൊടിയേറി


1 min read
Read later
Print
Share

•  അത്തിപ്പൊറ്റ മാങ്ങോട്ട് ഭഗവതി ക്ഷേത്രത്തിലെ ആറാട്ടുത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റുന്നു

ആലത്തൂർ : അത്തിപ്പൊറ്റ മാങ്ങോട്ട് ഭഗവതി ക്ഷേത്രത്തിൽ ആറാട്ടുത്സവം തുടങ്ങി. തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. ഉത്സവശുദ്ധി, ചാന്താട്ടം, പിറന്നാൾ സദ്യ എന്നിവയുണ്ടായിരുന്നു.

ചൊവ്വാഴ്ച വരെ ദിവസവും രാവിലെ 11-ന് പ്രസാദക്കഞ്ഞിവിതരണം ഉണ്ടാകും. ബുധനാഴ്ച രാവിലെ 11.30ന് ആറാട്ടുസദ്യയുണ്ടാകും.

വൈകീട്ട് അഞ്ചിന് യാത്രാബലി, ഗായത്രി പുഴക്കടവിൽ ആറാട്ട്, ജൂൺ എട്ടിന് കലശത്തോടെ സമാപനം എന്നിവയാണ് പരിപാടികൾ.

വ്യാഴാഴ്ച വൈകീട്ട് ആറിന് കലാമണ്ഡലം നന്ദകുമാർ അവതരിപ്പിക്കുന്ന ഓട്ടൻ തുള്ളൽ, വെള്ളിയാഴ്ച വൈകീട്ട് 6.30-ന് ഡോ. സുഭദ്ര ഷണ്മുഖന്റെ ശാസ്ത്രീയനൃത്തം, ഏഴിന് ദേശത്തെ കുട്ടികൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന, ശനിയാഴ്ച വൈകീട്ട് 6.30-ന് കലാമണ്ഡലം സജിത് ചാക്യാർ അവതരിപ്പിക്കുന്ന കൂത്ത്, ഞായറാഴ്ച വൈകീട്ട് 6.30-ന് കലാമണ്ഡലം വത്സല ഹരിയുടെ നേതൃത്വത്തിൽ നൃത്തസന്ധ്യ, തിങ്കളാഴ്ച രാത്രി ഒമ്പതിന് കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘം അവതരിപ്പിക്കുന്ന നളചരിതം കഥകളി എന്നിവയുണ്ടാകും.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..