രാമനാഥപുരം രൂപതാ പ്രഥമ എപ്പാർക്കിയൽ അസംബ്ലി ഒമ്പതുമുതൽ


1 min read
Read later
Print
Share

കോയമ്പത്തൂർ : രാമനാഥപുരം രൂപതയുടെ പ്രഥമ എപ്പാർക്കിയൽ അസംബ്ലി സാന്തോം പാസ്റ്ററൽ സെന്ററിൽ ഒമ്പതുമുതൽ 11 വരെ നടത്തും. ക്രിസ്തീയ ജീവിതവും വിശ്വാസ പരിശീലനവും സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളും കത്തോലിക്കാ വിശ്വാസി സ്വീകരിക്കേണ്ട രാഷ്ട്രീയ-സാമൂഹിക നിലപാടും അസംബ്ലിയിൽ പഠനവിഷയമാകുമെന്ന് ബിഷപ്പ് മാർ പോൾ ആലപ്പാട്ട് സൂചിപ്പിച്ചു.

രൂപതയിലെ വൈദികസമിതി, പാസ്റ്ററൽ കൗൺസിൽ, ആലോചനാ സമിതി തുടങ്ങി വിവിധ സമിതികളിൽ വിഷയനിർണയത്തെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. ഇതിനുശേഷം തയ്യാറാക്കിയ കരടുരേഖയും ചോദ്യാവലിയും അടിസ്ഥാനമാക്കിയുള്ള മാർഗരേഖ അനുസരിച്ചാണ് അസംബ്ലിയുടെ പ്രവർത്തനം.

ക്രിസ്തീയ ആദ്ധ്യാത്മികതയും സാക്ഷ്യവും, രൂപതയുടെ മേഖലാ-ഫൊറോന സംവിധാനങ്ങൾ, വിശ്വാസ പരിശീലനം, കുടുംബ ശാക്തീകരണം, സുവിശേഷവത്കരണം തമിഴ്‌നാടിന്റെ പശ്ചാത്തലത്തിൽ, മാധ്യമങ്ങൾ, കത്തോലിക്കാ വിശ്വാസി സ്വീകരിക്കേണ്ട സാമൂഹിക-രാഷ്ട്രീയ നിലപാട് എന്നീ ഏഴ്‌ വിഷയങ്ങൾ അസംബ്ലി ചർച്ചചെയ്യും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..