കൂറ്റനാട് വട്ടേനാട് ജി.എൽ.പി. സ്കൂളിൽ പുതിയ അധ്യയനവർഷത്തിൽ ക്ലാസ്‌മുറികളിലേക്ക് ഒരുക്കിയ ശിശുസൗഹൃദ ഇരിപ്പിടങ്ങൾ
കൂറ്റനാട് : മുൻവർഷം ക്ലാസ്‌ചുമരുകളും ഭിത്തികളുമെല്ലാം പ്രത്യേകമായി വരച്ച ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധയാകർഷിച്ച വട്ടേനാട് ജി.എൽ.പി. സ്കൂളിൽ ഇത്തവണ പത്ത് ക്ലാസ്‌മുറികളിലും നിറച്ചാർത്തായ ശിശുസൗഹൃദ ഇരിപ്പിടങ്ങൾ ഒരുക്കിയിരിക്കുകയാണ്.
മുൻവർഷം തുടങ്ങിയ പുതിയ സ്കൂൾ കെട്ടിടത്തിൽ നിറഞ്ഞുകിടക്കുന്ന പുതിയ വർണങ്ങളിലുള്ള ഡെസ്‌കുകളും ഇരിപ്പിടങ്ങളും കാണാനുള്ള കൊതിയിലാണ് കുട്ടികൾ. ഈ വർഷം പുതുതായി 120 ബെഞ്ചുകളും 120 ഡെസ്‌കുകളുമുണ്ട്. 2022-23 വർഷത്തെ ബെവ്‌കോയുടെ 849840 (സി.എസ്.ആർ. ഫണ്ട്) ചെലവഴിച്ചാണ് ഇരിപ്പിടങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ശിശുസൗഹൃദ ഫർണിച്ചറുകളുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. വിരമിച്ച പ്രധാനാധ്യാപകൻ എം.വി. രാജനും അധ്യാപിക ജമീലയും നൽകുന്ന പ്രോജക്ടറുകളുടെ സമർപ്പണവും ഇതോടൊപ്പം നടക്കുന്നുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..