വർക്കിങ് വിമൺ ഫോറത്തിന്റെ സ്ത്രീമുന്നേറ്റ വാഹനജാഥയ്ക്ക് പാലക്കാട് സിവിൽസ്റ്റേഷനു സമീപം ഒരുക്കിയ സ്വീകരണസമ്മേളനം മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി ഉദ്ഘാടനം ചെയ്യുന്നു
പാലക്കാട് : വർക്കിങ് വിമൺ ഫോറത്തിന്റ സ്ത്രീമുന്നേറ്റ പ്രചാരണ വാഹനജാഥക്ക് പാലക്കാട് സിവിൽ സ്റ്റേഷന് സമീപം ഒരുക്കിയ സ്വീകരണസമ്മേളനം മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി ഉദ്ഘാടനം ചെയ്തു.
തൊഴിലിടങ്ങളിൽ സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക, തുല്യജോലിക്ക് തുല്യവേതനം നൽകുക, താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധിയിൽ സ്ത്രീകൾക്ക് ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനറൽ സെക്രട്ടറി കെ. മല്ലിക ക്യാപ്റ്റനായുള്ള വാഹനജാഥ സംസ്ഥാനവ്യാപകമായി പ്രയാണം നടത്തുന്നത്.
സമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് ബി. പ്രമിത അധ്യക്ഷയായി. എ.ഐ.ടി.യു.സി. സംസ്ഥാനസെക്രട്ടറി കെ.സി. ജയപാലൻ, ജില്ലാസെക്രട്ടറി മുരളീധരൻ നായർ, ജില്ലാപ്രസിഡന്റ് പി. ശിവദാസ്, സംസ്ഥാന ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി കെ. വേലു, എ.ഐ.വൈ.എഫ്. ജില്ലാസെക്രട്ടറി കെ. ഷാജഹാൻ, സംസ്ഥാന വനിതാ ജോയിന്റ് കൗൺസിൽ സെക്രട്ടറി പ്രജിത തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..