പാലക്കാട് : എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷയിൽ സമ്പൂർണ എ പ്ലസ് നേടിയ നഗരസഭ 33-ാം വാർഡിലെ കുട്ടികളെ യൂത്ത് കോൺഗ്രസ് ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റി അനുമോദിച്ചു. അനുമോദനസമ്മേളനം കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.എ. തുളസി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. ഷാക്കിർ അഹമ്മദ് അധ്യക്ഷനായി.
മുണ്ടൂർ : മുണ്ടൂർ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ അനുമോദിക്കൽ ചടങ്ങായി ‘മികവ് 2023’ നടത്തി. വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് സി. മഞ്ജു അധ്യക്ഷയായി. നടൻ വിനോദ് കോവൂർ, പിന്നണിഗായിക തീർത്ഥ സുഭാഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ, സ്‌കൂൾ പ്രിൻസിപ്പൽ എം. മൃദുല, പ്രധാനാധ്യാപിക പി.എം. ജുബൈരിയ, മാനേജർ രാജേഷ് പനങ്ങാട് എന്നിവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..