കൊടുമുണ്ട കുഞ്ഞൻനായർസ്മാരക വായനശാലയുടെ ‘ആദരം 2023’ പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ നിർവാഹകസമിതി അംഗം വി.കെ. ചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
പട്ടാമ്പി : കൊടുമുണ്ട കുഞ്ഞൻനായർസ്മാരക വായനശാലയുടെ ‘ആദരം 2023’ പരിപാടി ലൈബ്രറി കൗൺസിൽ ജില്ലാ നിർവാഹകസമിതിയംഗം വി.കെ. ചന്ദ്രൻ ഉദ്ഘാടനംചെയ്തു.
പള്ളം സ്മാരക അവാർഡ് നേടിയ സി.എം. നീലകണ്ഠൻ, അംബേദ്കർ അവാർഡ് നേടിയ വി.ടി. ശോഭന, ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടിയ പി.പി. സുനിഷ, എസ്.എസ്.എൽ.സി., പ്ലസ്ടു വിജയികൾ എന്നിവരെ ആദരിച്ചു. മുതുതല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി അധ്യക്ഷയായി.
‘മുൻഗാമികളുമായി സംവദിക്കാം’ പരിപാടിയിൽ ആർക്കിടെക്ട് അപർണ ഗോപിനാഥ്, ഡോ. ടി. മുഹ്‌സിന, ഡോ. പി.കെ. ഗോപിക, ഗവേഷക കെ.പി. ആർദ്ര, ജെ.ആർ.എഫ്. ജേതാവ് പി.പി. സുനിഷ എന്നിവർ കുട്ടികൾക്ക് ക്ലാസെടുത്തു. കെ.എം. വാസുദേവൻ, കൊടുമുണ്ട ജി.എച്ച്.എസ്.എസ്. പ്രിൻസിപ്പൽ പി.ഒ. മായ, പ്രധാനാധ്യാപകൻ മുഹമ്മദ് മുസ്തഫ, ടി.പി. രാമൻകുട്ടി, കെ. മുഹമ്മദ്കുട്ടി എന്നിവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..