തിരുവേഗപ്പുറ ക്ഷേത്രം ഓഡിറ്റോറിയത്തിൽ കഥകളി ശില്പശാലയിൽ ചൊല്ലിയാട്ടം ക്ലാസ് തുടങ്ങിയപ്പോൾ
പട്ടാമ്പി : തിരുവേഗപ്പുറ ക്ഷേത്രം ഓഡിറ്റോറിയത്തിൽ ദ്വിദിന കഥകളി ശില്പശാല വെള്ളിയാഴ്ച തുടങ്ങി. വണ്ടൂർ ആഗികം കൾച്ചർ സെന്ററും തിരുവേഗപ്പുറ സർഗവേദിയും നടത്തുന്ന ശില്പശാലയിൽ ചൊല്ലിയാട്ടം നടന്നു. കലാമണ്ഡലം റിട്ട. പ്രിൻസിപ്പൽ എം.പി.എസ്. നമ്പൂതിരി ആചാര്യനായി. വൈകീട്ട് സുരേഷ് തോട്ടരയുടെ നേതൃത്വത്തിൽ മുഖത്തെഴുത്തു പരിശീലനം നടന്നു.
ശനിയാഴ്ച രാവിലെ ഒമ്പതിന് പീശപ്പിള്ളി രാജീവിന്റെ സോദാഹരണപ്രഭാഷണം നടക്കും. വൈകീട്ട് മൂന്നിന് സമാന്തര കഥകളി പഠനതല സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സെമിനാർ നടക്കും. കെ.ബി. രാജ് ആനന്ദ്, യു.എൻ. സേതുനാഥ്, പീശപ്പിള്ളി രാജീവ്, ഗീതാവർമ, ജിഷ്ണു ഒരുപുലാശ്ശേരി എന്നിവർ പങ്കെടുക്കും. അഞ്ചിന് പുറപ്പാടും തുടർന്ന് ബകവധം കഥകളിയും ഉണ്ടാവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..