പട്ടാമ്പി : തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലുള്ളവർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് പട്ടാമ്പി. ബെംഗളൂരു അടക്കമുള്ള മെട്രോ നഗരങ്ങളിൽ പഠനാവശ്യങ്ങൾക്ക് പോകുന്ന മേഖലയിലെ വിദ്യാർഥികൾക്ക് ആശ്രയിക്കാവുന്നതും ഈ റെയിൽവേസ്റ്റേഷൻ തന്നെയാണ്.
എന്നാൽ, നിലവിൽ പട്ടാമ്പിയിൽ പ്രധാന വണ്ടികൾക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ ഷൊർണൂരിലേക്കോ തൃശ്ശൂരിലേക്കോ കുറ്റിപ്പുറത്തേക്കോ പോകേണ്ട ഗതികേടാണ് ഇവിടത്തെ യാത്രക്കാർക്കുള്ളത്.
കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളാണ് വേണ്ടത്. ഇതിനായി ജനപ്രതിനിധികൾ ശ്രദ്ധ ചെലുത്തേണ്ടതും അനിവാര്യമാണ്.
സ്റ്റോപ്പുകൾഅനുവദിക്കണം
പട്ടാമ്പി റെയിൽവേസ്റ്റേഷന് സമഗ്ര വികസനം ആവശ്യമാണ്. ഇന്റർസിറ്റി വണ്ടികൾക്കടക്കം സ്റ്റോപ്പുകൾ അനുവദിക്കണം. രണ്ട് പ്ലാറ്റ്ഫോമുകളിലും മുഴുവൻ സ്ഥലത്തും മേൽക്കൂര, മുഴുവൻ സമയവും പ്രവർത്തിക്കുന്ന ലഘുഭക്ഷണശാല, സ്ത്രീകൾക്ക് വിശ്രമകേന്ദ്രം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനവും വേണം.
-വി. ശ്രീകുമാർ, പരുതൂർ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..