പട്ടാമ്പി : എൻ.സി.സി. ഗ്രൂപ്പ് കമാൻഡർ ഇ. ഗോവിന്ദിന് പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ സ്വീകരണം നൽകി. കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ടറേറ്റിന് കീഴിലുള്ള അഞ്ച് ഗ്രൂപ്പുകളിലൊന്നായ കാലിക്കറ്റ് ഗ്രൂപ്പിന്റെ കമാൻഡറാണ് ബ്രിഗേഡിയർ ഇ. ഗോവിന്ദ്. കോളേജ് ഗ്രൗണ്ടിൽ നടന്ന പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു.
തുടർന്ന്, ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രൂപ്പിന്റെ മെമന്റോ പ്രിൻസിപ്പൽ ഇൻ-ചാർജ് സി.ഡി. ദിലീപിന് കൈമാറി. കമാൻഡിങ് ഓഫീസർ കേണൽ ആഷിഷ് നോട്ടിയാൽ, ലെഫ്. കേണൽ പ്രേംജിത്ത്, ക്യാപ്റ്റൻ ഡോ. പി. അബ്ദു, സുബേദാർ ആർ. ഗോപകുമാർ, ജോബി ജോൺ, എസ്. ശ്രീദേവി, നിഥിപ്രകാശ്, ഗൗരിലക്ഷ്മി, എം.എസ്. അഭിനവ് തുടങ്ങിയവർ സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..