• പട്ടാമ്പി നഗരസഭ സംഘടിപ്പിച്ച ‘മാലിന്യമുക്ത പട്ടാമ്പി’ വിളംബര ഘോഷയാത്ര
പട്ടാമ്പി : ‘മാലിന്യമുക്ത പട്ടാമ്പി’ പ്രഖ്യാപനത്തിന്റെ ഭാഗമായി പട്ടണത്തിൽ ശുചിത്വസന്ദേശ വിളംബരഘോഷയാത്ര നടത്തി. മേലെ പട്ടാമ്പി ഗാന്ധി സ്ക്വയറിൽനിന്ന് വാദ്യാകമ്പടിയോടെയായിരുന്നു വിളംബരജാഥ തുടങ്ങിയത്. ജനപ്രതിനിധികൾ, റെസിഡൻറ്സ് അസോസിയേഷനുകൾ, വ്യാപാരിവ്യവസായികൾ, ബിൽഡിങ് ഓണേഴ്സ്, സ്കൂൾ കോളേജ് വിദ്യാർഥികൾ, എൻ.എസ്.എസ്., എൻ.സി.സി., എസ്.പി.സി. കേഡറ്റുകൾ, കുടുംബശ്രീ, ഹരിതകർമസേന, ശുചീകരണത്തൊഴിലാളികൾ, ആശാ പ്രവർത്തകർ, സന്നദ്ധ-യുവജന സംഘടനകൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സീനിയർ സിറ്റിസൺസ് തുങ്ങിയവർ പങ്കെടുത്തു.
നഗരസഭ ബസ് സ്റ്റാൻഡിൽ നടന്ന യോഗം നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.പി. ഷാജി അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ പി. വിജയകുമാർ, കെ.ടി. റുക്കിയ, എൻ. രാജൻ, പി.കെ. കവിത, ആനന്ദവല്ലി, കൗൺസിലർമാരായ കെ.ആർ. നാരായണസ്വാമി, സി. സംഗീത, ശ്രീനിവാസൻ, പി.കെ. മഹേഷ്, സൈതലവി, നഗരസഭാസെക്രട്ടറി ബെസ്സി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
ശുചിത്വസന്ദേശം ഉയർത്തിക്കൊണ്ട് പട്ടാമ്പി ഗവ. സംസ്കൃത കോളേജ് എൻ.എസ്.എസ്. വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, പരിസ്ഥിതിപ്രവർത്തകൻ മുരളീധരൻ വേളേരിമഠത്തിന്റെ മായാജാലപ്രകടനം തുടങ്ങിയവയുണ്ടായി. ഇതോടനുബന്ധിച്ച് പുനരുപയോഗസാധനങ്ങളുടെ കൈമാറ്റകേന്ദ്രമായ സ്വാപ് ഷോപ്പിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ നിർവഹിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..