Caption
കോയമ്പത്തൂർ : സുപ്രീംകോടതിയിൽ പുതിയ ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.വി. വിശ്വനാഥന് സ്വന്തം നാടായ പൊള്ളാച്ചിയിൽ സ്വീകരണം. പൊള്ളാച്ചി ബാർ അസോസിയേഷനാണ് സ്വീകരണം സംഘടിപ്പിച്ചത്. അഭിഭാഷകനായ അച്ഛനാണ് തന്റെ ജീവിതത്തിലെ റോൾ മോഡലെന്ന് സ്വീകരണയോഗത്തിൽ ജസ്റ്റിസ് വിശ്വനാഥൻ പറഞ്ഞു.
പൊള്ളാച്ചിയിലെ വിദ്യാഭ്യാസ കാലഘട്ടം ജീവിതത്തിൽ മറക്കാനാവില്ല. സുപ്രീംകോടതിയിലെ പുതിയ നിയോഗം കൂടുതൽ ഉത്തരവാദിത്വം നൽകുന്നതാണ്. അതുനിറവേറ്റാൻ കൂടുതൽ കഠിനാധ്വാനം വേണ്ടിവരും. ഈ യാഥാർഥ്യം ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മാത്രമേ ജനങ്ങൾക്ക് നീതിനൽകാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പൊള്ളാച്ചിയിലെ മുതിർന്ന ജഡ്ജിമാരും അഭിഭാഷകരും യോഗത്തിൽ പങ്കെടുത്തു. പാലക്കാട് കല്പാത്തിയിൽ വേരുകളുള്ള ജസ്റ്റിസ് കെ.വി. വിശ്വനാഥൻ പഠിച്ചതും വളർന്നതുമെല്ലാം പൊള്ളാച്ചിയിലാണ്. ആരോഗ്യമാത മെട്രിക്കുലേഷൻ സ്‌കൂളിലും അമരാവതി സൈനിക് സ്‌കൂളിലുമായിരുന്നു പഠനം. നിയമത്തിന് പഠിച്ചത് കോയമ്പത്തൂർ ലോ കോളേജിലും. അച്ഛൻ കെ.വി. വെങ്കിട്ടരാമൻ കോയമ്പത്തൂരിൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..