ട്രാൻസ്ജെൻഡർ പ്രശ്നങ്ങൾ ലോകശ്രദ്ധയിൽഎത്തിക്കാൻ മീന രാമസ്വാമി ജപ്പാനിലേക്ക്


1 min read
Read later
Print
Share

കുളപ്പുള്ളി : ട്രാൻസ്ജെൻഡർമാരുടെ പ്രശ്നങ്ങൾ അന്താരാഷ്ട്രവേദിയിൽ അവതരിപ്പിക്കാനൊരുങ്ങി ഒറ്റപ്പാലം ചോറോട്ടൂർ കൊടക്കാട്ട് തൊടി മഠം മീന രാമസ്വാമി. ജപ്പാനിലെ ഒസാക്കയിൽ ജൂലായ് ആറിനും ഏഴിനും നടക്കുന്ന വേദിയിലാണ് പ്രബന്ധം അവതരിപ്പിക്കാൻ മലയാളിയായ ഇവർക്ക് അവസരം ലഭിച്ചത്.

‘ട്രാൻസ്‌ജെൻഡർമാരുടെ സാമൂഹിക സ്വീകാര്യതയും തൊഴിൽസാധ്യതയും’ എന്ന വിഷയമാണ് മീന തിരഞ്ഞെടുത്തത്. ഉത്തർപ്രദേശ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ട്രാൻസ്‌ജെൻഡർ വിഭാഗത്തിന്റെ പ്രശ്നങ്ങൾ പഠിച്ചാണ് പ്രബന്ധം തയ്യാറാക്കിയത്.

ട്രാൻസ്ജെൻഡറുകൾ നേരിടുന്ന അവഗണനയും ഇവരുടെ പ്രശ്നങ്ങളും ഇവരെ പൊതുസമൂഹത്തിന്റെ ഭാഗമായി പരിഗണിക്കാനുള്ള നിർദേശങ്ങളുമാണ് ഇതിലുള്ളത്. 318 പേരിൽനിന്ന് ലഭിച്ച പ്രതികരണങ്ങളും നിർദേശങ്ങളുമാണ് പ്രബന്ധത്തിലുള്ളത്.

104 പേരെ നേരിട്ടുകണ്ട് ഇവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാൻ സാധിച്ചതായി മീന രാമസ്വാമി പറഞ്ഞു. കാനഡയിൽ ‘ലൈനസ്’ എന്ന സ്ഥാപനം നടത്തുകയാണ് മീന.

ഒറ്റപ്പാലം എൽ.എസ്.എൻ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും എൻ.എസ്.എസ്. കോളേജിൽനിന്ന് പ്രീഡിഗ്രിയും നേടിയശേഷം മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കി. മനിശ്ശീരിയിലെ അലൈഡ് മാനേജ്മെൻറ് കോളേജിന്റെ ഡയറക്ടർകൂടിയാണ് ഇവർ.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..